ഹണി ട്രാപ്പ് ; ചാനൽ പ്രവർത്തകർ റിമാൻഡിൽ

മന്ത്രി എ കെ ശശീന്ദ്രനെ ഹണി ട്രാപ്പ്ൽ കുടുക്കിയ വിവാദ ചാനൽ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. മംഗളം സി ഈ ഓ അജിത് കുമാർ ,കെ. ജയചന്ദ്രൻ എന്നിവരെ ഒരു ഭിവസത്തേക്കും , ഫിറോസ് സാലി മുഹമ്മദ് ,എസ് വി പ്രദീപ് , എം ബി സന്തോഷ് എന്നീവരെ 15 ദിവസത്തേക്കും റിമാൻഡ് ചെയ്തു. പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ. മാധ്യമ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് നാളെ ഓപ്പൺ കോടതിയിൽ വാദം കേൾക്കാമെന്ന് മജിസ്ട്രേറ്റ് അറിയിച്ചു .
പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇരു കൂട്ടരുടെയും വാദം നാളെ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ( III ) കോടതിയിൽ നടക്കും.
honey trap; channel workers remanded
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here