Advertisement

വൻകിട റിസോർട്ടുകൾ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രി

April 5, 2017
0 minutes Read
minister e chandrasekhar hospitalized

മൂന്നാർ കയ്യേറ്റ പ്രശ്‌നത്തിൽ വൻകിട റിസോർട്ടുകൾ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടിയിലേക്ക് സർക്കാർ കടക്കില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

സർക്കാർ ഭൂമി തിരിച്ച് പിടിയ്ക്കുമെന്നും സർക്കാർ ഭൂമിയിൽ പണിത അനധികൃത റിസോർട്ടുകൾ പൊളിച്ച് മാറ്റാതെ സർക്കാർ മുതലാക്കി മാറ്റുമെന്നും മന്ത്രി.

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ ഭൂമിയെ സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷിക്കുമെന്നും മയഥാർത്ഥ കയ്യേറ്റക്കാരെ രക്ഷപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top