ദുബെയിൽ ഒരു ചായയ്ക്ക് എന്താ വില ?

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് 50 ഫിൽസ് അഥവ 9.25 രൂപയായിരുന്നു ദുബെയിൽ ഒരു ചായയ്ക്ക് നൽകേണ്ട വില. വർഷങ്ങൾക്ക് മുമ്പ് വരെ ഈ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. പതിറ്റാണ്ടുകളായി തുടർന്ന വില പിന്നീട് ഒരു ദിർഹ(18.60 രൂപ)മായി ഉയരുകയായിരുന്നു.
പതിറ്റാണ്ടായി ഈ വില പിടിച്ച് നിർത്തിയത് ഇവിടുത്തെ ജനങ്ങളുടെ പ്രതിഷേധമാണ്. രണ്ട് തവണ ചായയുടെ വില ഉയർത്താൻ ശ്രമിച്ചുവെങ്കിലും കടക്കാരുടെയും ഉപഭോക്താക്കളുടെയും നിസ്സഹകരണം മൂലം പുതുക്കിയ വില മാറ്റി പഴയ വിലയിലേക്ക് തിരിച്ചു പോവുകയായിരുന്നു.
2004 ലാണ് ചായയുടെ വില 50 ഫിൽസിൽനിന്ന് ഉയർത്താൻ ആദ്യം ശ്രമം നടന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ദുബെയിൽ നടന്നത്. സോനാപുർ ലേബർ ക്യാമ്പിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്ന് വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സോനാപൂരിലെ നിരവധി പേർ ചായക്കടകൾ ബഹിഷ്‌കരിച്ചു.
Read More : ഒരു ചായയ്ക്ക് എന്താ വില ?
വിവിധ കമ്പനികളിലായി പ്രവർത്തിക്കുന്ന ആറ് ലക്ഷത്തോളം തൊഴിലാളികളാണ് സോനപൂരിൽ താമസിച്ചിരുന്നത്. ഇവർ ചായക്കടകൾ ബഹിഷ്‌കരിച്ചതോടെ പ്രദേശത്തെ നിരവധി ഭക്ഷണശാലകളിലും, ചായക്കടകളിലും കച്ചവടം വൻ തോതിൽ കുറഞ്ഞു. ഇത് നിരവധി കച്ചവടക്കാർ ചായയുടെ വില വർദ്ധനയ്‌ക്കെ തിരെ ഒന്നിച്ച് നിൽക്കുന്നതിന് കാരണമായി. ചായയുടെ വില ഏറ്റവും കൂടുതൽ ബാധിക്കുക കുറഞ്ഞ ശമ്പളം പറ്റുന്ന ഇടത്തരം കുടുംബങ്ങളെയാണ് എന്നത് തന്നെയായിരുന്നു പ്രതിഷേധങ്ങൾക്ക് പിന്നിൽ.
എന്നാൽ അപ്പോഴും ചില വൻകിട കച്ചവടക്കാർ ഉയർന്ന വില ഈടാക്കിയിരുന്നു. 50 ഫിൽസ് നിലനിൽക്കെ 75 ഴിൽസ് ഈടാക്കിയിരുന്ന ഹോട്ടലുകളും ദുബെയിൽ ഉണ്ടായിരുന്നു. വലിയ കച്ചവടക്കാർ ചായയുടെ വില കൂട്ടാൻ മടികാണിക്കുന്നില്ലെങ്കിലും, ചെറിയ കച്ചവടക്കാർക്ക് ചായയുടെ വിലകയറ്റത്തോട് യോജിപ്പുണ്ടായിരുന്നില്ല.
കേരളത്തിൽ ഓരോ ഹോട്ടലും തന്നിഷ്ടപ്രകാരം ബില്ല് ഈടാക്കുമ്പോഴാണ് ഉപഭോക്താക്കൾ ഒറ്റക്കെട്ടായി നിന്ന് ദുബായ് പോലൊരു രാജ്യത്ത് വില വർദ്ധനയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ ചരിത്രം പ്രസക്തമാകുന്നത്. ചായയ്ക്ക് മാത്രമല്ല, ട്രയിൻ, ബസ് ടിക്കറ്റ്, പെട്രോൾ/ ഡീസൽ, തുടങ്ങിയവയ്‌ക്കൊഴികെ മിക്ക ഉത്പന്നങ്ങൾക്കും കച്ചവടക്കാർ തങ്ങൾക്ക് തോന്നിയ വിലയാണ് ഈടാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here