അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ; അമിതവിലയ്‌ക്കെതിരെ പരാതി നൽകി പി.പി ചിത്തരഞ്ജൻ എംഎൽഎ

ഹോട്ടലുകളിൽ ഈടാക്കുന്ന അമിത വിലയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി പി.പി ചിത്തരഞ്ജൻ എംഎൽഎ. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും തന്നിൽ നിന്ന് 184 രൂപ ഈടാക്കിയ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ നീക്കം. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകൾ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. ( pp chitharanjan mla complaint against high price food )
ഇന്നലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് ചിത്തരഞ്ജൻ എംഎൽഎ പ്രഭാതം ഭക്ഷണം കഴിച്ചു. വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും, രണ്ട് മട്ടക്കറിക്കുമായി 184 രൂപയാണ് എംഎൽഎയിൽ നിന്ന് ഈടാക്കിയത്. ഒരു അപ്പത്തിന് 15 രൂപയാണ് ഈടാക്കിയത്. ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ ഈടാക്കി. താൻ കയറിയത് ഒരു സ്റ്റാർ ഹോട്ടൽ ആയിരുന്നില്ലെന്നും, എ.സി ഹോട്ടൽ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎൽഎ ആരോപിക്കുന്നു. ഹോട്ടലിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
എംഎൽഎയുടെ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്ക് നിർദേശം നൽകിയതായി കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.
Story Highlights: pp chitharanjan mla complaint against high price food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here