Advertisement

ഇന്ത്യ ബംഗ്ലാദേശുമായുള്ള 22 കരാറുകളിൽ ഒപ്പുവെക്കാൻ ഒരുങ്ങുന്നു

April 8, 2017
Google News 1 minute Read
india and bangladesh to sign in 22 contracts

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 22 കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിൽ നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് കരാറുകളിൽ ഒപ്പുവെക്കാൻ ധാരണയായത്. ബംഗ്ലാദേശിന് 4.5 ബില്യൺ ഡോളറിെൻറ സഹായം നൽകാനും ഇന്ത്യ തീരുമാനിച്ചു.

4.5 ബില്യൺ ഡോളറിെൻറ സഹായം ബംഗ്ലാദേശിന് നൽകുന്നതിൽ സന്തോഷമുണ്ടെന്നും, ഇന്ത്യയുടെ എക്കാലത്തെയും മികച്ച പങ്കാളിയാണ് ബംഗ്ലാദേശെന്നും മോദി പറഞ്ഞു. ഹൈദരാബാദ് ഹൗസിൽ ശൈഖ് ഹസീനയുമായി കൂടികാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോദി.

പശ്ചിമബംഗാളിലെ രാധികാപൂരിൽ നിന്ന് ബംഗ്ലാദേശിലെ കുൽഹാനിയിലേക്കുള്ള ബസ് സർവീസിെൻറ ഉദ്ഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചു.

india and bangladesh to sign in 22 contracts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here