ഒന്നല്ല, ഒരു കിലോ കണമ്പ് വറുത്തതിന്, രൂപ 500 മതി!!
ഒരു കണമ്പ് വറുത്തതിന് ആയിരം രൂപ ഈടാക്കിയ ഹോട്ടല്‍ കഥ കേട്ട് ഞെട്ടിയിരിക്കുന്നവര്‍ ഇതൊന്ന് കാണണം. ഒരു കിലോ കണമ്പ് മീന്‍ വാങ്ങി വറുത്തെടുത്തപ്പോള്‍ ആകെ ചെലവായത് അഞ്ഞൂറ് രൂപ. അതായത് ഒരുമീനിന് ഏകദേശം 166 രൂപമാത്രമാണ് ചെലവായത്. ഈ 166രൂപയുടെ സ്ഥാനത്താണ് കരിമ്പിന്‍ ടെസ്റ്റ് ലാന്റില്‍ നിന്ന് ആയിരം രൂപ ഈടാക്കിയത്.
ഇതിപ്പോള്‍ ഇവിടെ ചെറുകിട കച്ചവടക്കാരുടെ കയ്യില്‍ നിന്നാണ് ഈ രൂപയ്ക്ക് മീന്‍ ലഭിച്ചത്. മൊത്ത കച്ചവടക്കാരില്‍ നിന്ന് മീന്‍ വാങ്ങുന്ന ഇത്തരം ഹോട്ടലുകാര്‍ക്ക് സാധാരണക്കാര്‍ക്ക് ലഭിക്കുന്ന വിലയില്‍ നിന്നും കുറവ് നല്‍കിയാല്‍ മതിയെന്നിരിക്കെയാണ് ഈ പകല്‍ക്കൊള്ള. നൂറോ അതിന് താഴയോ വിലവന്ന മീന്‍ വറുത്തതാണ് അതിന്റെ പത്തിരട്ടിവിലയ്ക്ക് ഹോട്ടലുകാര്‍ വില്‍ക്കുന്നതെന്ന് പകല്‍ പോലെ വ്യക്തം.
വില ഏകീകരണത്തിനായി ഞങ്ങൾ നടത്തുന്ന പരമ്പരയിൽ നിങ്ങൾക്കും പങ്കാളികളാകാം. നിങ്ങളുടെ അനുഭവങ്ങൾ ട്വന്റിഫോറിനോട് പങ്കുവയ്ക്കൂ…
വില ഏകീകരണം നടപ്പിലാക്കാൻ ഒരുമിച്ച് കൈകോർക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here