ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയെങ്കിലും മകളെ ഓർത്ത് പിന്മാറിയെന്ന് ദിലീപ്

നടി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടർന്ന് തനിക്ക് നേരെയുണ്ടായ ആരോപണ ആക്രമണങ്ങളിൽ മനംനൊന്ത് ആത്മഹത്യചെയ്യാൻ ഒരുങ്ങിയെന്നു നടൻ ദിലീപ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് തന്റെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത്.
തന്റെ ജീവിതത്തിലെ കുഴപ്പങ്ങളെല്ലാം കാവ്യാ കാരണമാണെന്ന തരത്തിൽ നടക്കുന്ന പ്രചാരങ്ങൾ ശരിയല്ലെന്ന് ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. ” കാവ്യ അല്ല എന്റെ ആദ്യവിവാഹം തകരാൻ കാരണമെന്ന് ദൈവത്തെ മുൻനിർത്തി പറയാം. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില് ധരിപ്പിച്ച് വച്ചിരിക്കുകയാണ് ചിലർ. ഞാനും എന്റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാഭർതൃബന്ധം മാത്രമല്ലായിരുന്നു ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴയ്ക്കുകയായിരുന്നു.” സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ദിലീപ് പറഞ്ഞു.
Read Also : ചില പ്രമുഖന്മാരാണ് മഞ്ജുവുമായുള്ള വേര്പിരിയലിന് കാരണമെന്ന് ദിലീപ്
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തന്നെ വലിച്ചിഴച്ച് ആരോപണങ്ങൾ കൊണ്ട് ആക്രമിച്ചപ്പോൾ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയതായും ദിലീപ് തുറന്നടിച്ചു. മകളെ ഓർത്താണ് പിൻവാങ്ങിയത്. സംഭവത്തെ തുടർന്ന് അതിന്റെ പഴി മുഴുവൻ തന്റെ നേർക്ക് തിരിച്ചു വിട്ട രണ്ടു മാധ്യമ പ്രവർത്തകരുടെ പേര് എടുത്തു പറഞ്ഞാണ് ദിലീപ് വിമർശിച്ചത്. ഒരു പരസ്യ കമ്പനി ഉടമ തന്നെ സിനിമയിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞുനടക്കുന്നതായും ദിലീപ് ആരോപിച്ചു.
Dileep decided to commit suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here