Advertisement

ആലുവ ദേശം സ്വദേശികളുടെ വിഷുക്കണി കക്കൂസ് മാലിന്യം; സമ്മാനം കൊടിയ മർദ്ദനം

April 14, 2017
1 minute Read

 

മാലിന്യ കൈകൾ കൊണ്ടുള്ള മർദ്ദനം … ഇത് പോലൊരു വിഷു ദേശം സ്വദേശികൾക്ക് ഇനി ഒരിക്കലും ഉണ്ടാകരുത്. രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ തടഞ്ഞത് ആണ് ഒരു രാത്രിയിൽ തുടങ്ങി വിഷുപ്പുലരിയോളം നീണ്ട സംഘർഷത്തിന് ഇടയാക്കിയത്. പ്രദേശത്തെ ഡി വൈ എഫ് ഐ , കോൺഗ്രസ് പ്രവർത്തർ സംഘടിതമായാണ് സാമൂഹ്യ വിരുദ്ധരെ തടഞ്ഞത്. തടയാനെത്തിയ പ്രവർത്തകരെ ഗുണ്ടകൾ മർദ്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ആർ രാജേഷ്, കോൺഗ്രസ് നേതാവായ ബേബിക്കുട്ടൻ , ഡി വൈ എഫ് ഐ പ്രവർത്തകനായ അഭിലാഷ് എന്നിവർക്ക് ഗുണ്ടകളുടെ മർദ്ദനമേറ്റു.

പ്രവർത്തകർ പകർത്തിയ മാലിന്യം വഹിച്ചെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും വണ്ടി നമ്പറും പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധീകരിക്കുന്നു.

മർദ്ദനമേറ്റ്‌ ആശുപത്രിയിൽ കഴിയുന്ന ദേശം സ്വദേശി രാജേഷിന്റെ വാക്കുകൾ

ഒരിക്കലും ആഗ്രഹിക്കാത്ത വിഷുക്കണി, വിഷുപ്പുലരി ആണ്‌ ഇന്ന് ഞാനടക്കമുള്ള ദേശം നിവാസികൾക്കുണ്ടായത്‌. തലക്കൊള്ളിയിൽ കക്കൂസ്‌ മാലിന്യം തള്ളുന്ന വണ്ടി തടഞ്ഞിട്ടുണ്ട്‌ ചേട്ടൻ വേഗം വാ എന്ന അഭിലാഷിന്റെ ഫോൺ വിളിയിലാണ്‌ 12 മണിക്ക്‌ എണീറ്റ്‌ തലക്കൊള്ളിയിലേക്ക്‌ ബൈക്കിൽ യാത്ര തുടങ്ങിയത്‌. പാതി വഴി പിന്നിട്ടപ്പോൾ അഭിലാഷിന്റെ വിളി വീണ്ടും ചേട്ട അവർ ഞങ്ങളെ തല്ലി വണ്ടിയും കൊണ്ട്‌ പോകുന്നു വഴിയ്ക്ക്‌ വച്ച്‌ തടയണം എന്നും അറിയിച്ചു.

തലക്കൊള്ളി പുറത്തെപ്പുഴ പാലം കഴിഞ്ഞപ്പൊ ഒരു ബൈക്കും മറ്റൊരു വാഹനവും വരുന്നകണ്ട്‌ ബൈക്ക്‌ വട്ടംവച്ച എന്നെ അവരുടെ പൈലറ്റായി വന്ന ബൈക്കുകാർ തൂക്കിയെടുത്ത്‌ 12 അടിയോളം താഴ്ചയുള്ള കുഴിയിലേക്കെറിഞ്ഞു . എന്റെ ബൈക്ക്‌ തള്ളി ഇടുന്ന ശബ്ദവും കേട്ടു. ഒരുകണക്കിനെണീറ്റ എന്നെ പിന്നീട്‌ വന്ന വാഹനത്തിലെത്തിയ ബേബി ചേട്ടനും മകനും കൂടി വലിച്ച്‌ കയറ്റുകയായിരുന്നു. അപ്പോഴേക്കും പോയ വണ്ടിയെ തെടിയെത്തിയ അഭിലാഷ്‌, ബേബിക്കുട്ടൻ, അശോകൻ, ബാബു എന്നിവരോടൊപ്പം സ്റ്റേഷനിൽ പോയി പരാതി നൽകി സി എ ഹോസ്പിറ്റലിൽ കാഷ്യുവാലിറ്റിയിൽ വന്നപ്പോൾ മാത്രമാണ്‌ ബേബിക്കുട്ടൻ ചേട്ടന്റെയും അഭിലാഷിനിമേറ്റ മർദ്ദനങ്ങൾ കാണുന്നത്‌. ആ ഗുണ്ടകൾ ഇടിക്കട്ടപോലത്തെ സാധനമുപയോഗിച്ച്‌ നല്ല ഇടി രണ്ടുപേർക്കും കൊടുത്തിരുന്നു. ഇത്തരത്തിൽ ഗുണ്ടാപണിയും കക്കൂസ്‌ മാലിന്യ നിർമ്മർജ്ജനവുമായി നടക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്‌ എല്ലാവർക്കും ഒരിക്കൽകൂടി വിഷു ആശംസകൾ.

gunda attack in aluva desom against  dyfi activist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top