Advertisement

കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയപതാക കെട്ടി, പൊലീസിൽ പരാതി നൽകി DYFI

21 hours ago
1 minute Read

കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയപതാക കെട്ടി. പൊലീസിൽ പരാതി നൽകി DYFI. കണ്ണൂർ മുയിപ്രയിലാണ് സംഭവം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഇന്ന് രാവിലെ ഉയർത്തിയത് ബിജെപിയുടെ കൊടിമരത്തിലാണ്.

ബിജെപി പ്രവർത്തകരാണ് പതാക ഉയർത്തിയത്. കൊടിമരത്തിൽ നേരത്തെ ബിജെപിയുടെ കോടി ഉണ്ടായിരുന്നു അത് അഴിച്ചുമാറ്റിയാണ് അതെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിക്കെട്ടിയത്. ഇന്ന് രാവിലെയാണ് സംഭവം.

ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങൾ ഉള്ളതാണ്. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളിൽ ദേശീയ പതാക ഉയർത്താൻ പാടില്ല എന്നുള്ള മാനദണ്ഡത്തിന്റെ ലംഘനമാണ് ഇവിടെ നടന്നത്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണ് എന്നുചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. പരാതി പരിശോധിച്ച് വരികെയാണെന്നാണ് പൊലീസ് പറയുന്നത്.

Story Highlights : dyfi complaint against bjp on flag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top