Advertisement

മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും

2 hours ago
2 minutes Read
WAQF

​മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വാദം നടക്കുന്നത്. ഈ കേസിൽ മൂന്ന് പേർ പുതുതായി ഹർജി നൽകിയിട്ടുണ്ട്.

​കൊച്ചിയിൽ ചേർന്ന കഴിഞ്ഞ സിറ്റിംഗിൽ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ സബ് കോടതിയിലുള്ള രേഖകൾ വിളിച്ചുവരുത്താൻ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചത് വഖഫ് ബോർഡാണ്. മുനമ്പത്തെ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ചതിനും പിന്നീട് അത് വഖഫ് ആയി രജിസ്റ്റർ ചെയ്തതിനും എതിരെ ഫറൂഖ് കോളേജ് മാനേജ്‌മെന്റാണ് ആദ്യം ട്രിബ്യൂണലിനെ സമീപിച്ചത്.

Read Also:വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം

​കേസ് ഫയലിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശം, വഖഫ് ആക്കിയതിന്റെ നിയമപരമായ സാധുത തുടങ്ങിയ വിഷയങ്ങൾ ചർച്ചയ്ക്ക് വരും.

Story Highlights : Munambam Waqf land case to be considered by Waqf Tribunal today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top