Advertisement

കോഴിക്കോട് എംഡിഎംഎ വേട്ട; ഒരാൾ അറസ്റ്റിൽ

5 hours ago
1 minute Read
mdma

കോഴിക്കോട് വൻ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാൻസാഫിന്റെ പിടിയിലായി. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

​നിരവധി നാളുകളായി പൊലീസിന്റെയും ഡാൻസാഫിന്റെയും നിരീക്ഷണത്തിലായിരുന്നു ഇവർ. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബേപ്പൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also: കിഷ്ത്വാര്‍ മേഘവിസ്‌ഫോടനം; മരണസംഖ്യ 65 ആയി; കുടുങ്ങി കിടക്കുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു

​മുഹമ്മദ് സഹദ് മുമ്പ് എംഡിഎംഎ കേസിൽ ഡൽഹിയിൽ ഒന്നര വർഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായത്. ഇയാളുടെ കൂട്ടാളിയായ മുഹമ്മദ് ഫായിസിനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

Story Highlights : MDMA hunt in Kozhikode; One arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top