Advertisement

വയനാട് ആനപാറ പാലം അപകടാവസ്ഥയിൽ; ജനരോഷം ശക്തമാകുന്നു

2 hours ago
2 minutes Read
wayanad bridge

വയനാട്ടിലെ അമ്പലവയൽ-ചുള്ളിയോട് പ്രധാന പാതയിലുള്ള ആനപാറ പാലം തകർന്ന് അപകടാവസ്ഥയിൽ. ഈ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 60 വർഷത്തിലേറെ പഴക്കമുള്ള പാലം ഏത് നിമിഷവും തകർന്നുവീഴാമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പാതയിലെ പ്രധാന കണ്ണിയാണ് അപകടാവസ്ഥയിലായ ഈ പാലം.

പാലത്തിന്റെ അടിഭാഗം പലയിടത്തും അടർന്ന് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കൈവരികൾ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. കാലപ്പഴക്കം കാരണം പാലത്തിന് വലിയ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരുസമയം ഒരുവാഹനം മാത്രം കടന്നുപോകാൻ കഴിയുന്ന ഇടുങ്ങിയ പാലത്തിൽ അപകടങ്ങൾ പതിവാണ്. ഒരു വാഹനം വരുമ്പോൾ എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ വഴിമാറിക്കൊടുക്കേണ്ട അവസ്ഥയാണ് ഇവിടെ.

Read Also: കോഴിക്കോട് വീണ്ടും ഷോക്കേറ്റ് മരണം; വീട്ടുമുറ്റത്ത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി,ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും ഈ പാലം വഴി കടന്നുപോകുന്നുണ്ട്. കൂടാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങളും സ്കൂൾ ബസുകളും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. ഒഴിഞ്ഞുമാറി നിൽക്കാൻ സ്ഥലമില്ലാത്തതിനാൽ ഭീതിയോടെയാണ് പാലം കടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടസാധ്യത മുന്നിൽ കണ്ട് പാലം പുതുക്കിപ്പണിയാൻ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടിയുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Story Highlights : Wayanad’s Anapara Bridge in danger; public anger is growing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top