നടി കസ്തൂരി ബിജെപിയിൽ ചേർന്നു

നടി കസ്തൂരി ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ സാന്നിധ്യത്തിലാണ് നടി കസ്തൂരി ബിജെപിയിൽ ചേർന്നത്. ട്രാൻസ്ജെൻഡർ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു.
“നടി കസ്തൂരിയും നടിയും സാമൂഹിക പ്രവർത്തകയും ട്രാൻസ്‌ജെൻഡറുമായ നമിത മാരിമുത്തുവും ഇന്ന് ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ തമിഴ്‌നാട് ബിജെപി കലാ സാംസ്‌കാരിക വിഭാഗം പ്രസിഡൻ്റ് പെപ്‌സി ശിവയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു.സാമൂഹിക പ്രവർത്തകരായ ശ്രീമതി കസ്തൂരി, ശ്രീമതി നമിത മാരിമുത്തു എന്നിവർ ഇന്ന് മുതൽ ഔദ്യോഗികമായി ബിജെപിയുടെ രാഷ്ട്രീയ യാത്രയിൽ ചേർന്നത് സ്വാഗതാർഹമായ കാര്യമാണ്”- അദ്ദേഹം പറഞ്ഞു.
ചെന്നൈ സ്വദേശിയായ കസ്തൂരി 1991ൽ സംവിധായകൻ കസ്തൂരി രാജയുടെ ആത്ത ഉൻ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു. മുൻനിര നടന്മാരായ സത്യരാജ്, പ്രഭു, കാർത്തിക് എന്നിവരോടൊപ്പം അവർ അഭിനയിച്ചു. ഈ അടുത്തിടെ നടി ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും വിവാദ പരാമർശങ്ങൾക്ക് കേസുകൾ നേരിടുകയും ചെയ്തിരുന്നു.
Story Highlights : actress kasthuri joined tamil nadu bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here