തെരഞ്ഞെടുപ്പ് ഫലം ഓരോരുത്തരും വിലയിരുത്തട്ടെ: വിഎസ്

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം ഭരണപക്ഷത്തിന്റെ വിലയിരു ത്തലാണോ എന്ന് ഓരോരുത്തരും തീരുമാനിക്കട്ടേ എന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇ അഹമ്മദിന് ലഭിച്ചതിനേക്കാൾ എട്ട് ശതമാനം കുറവ് വോട്ടാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത്. എൽഡിഎഫിന് എട്ട് ശതമാനം വോട്ട് വർദ്ധിപ്പിക്കാനായെന്നും വി എസ്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഭരണപക്ഷത്തിന്റെ വിലയിരുത്തലാകു മെന്ന തരത്തിലാണ് വിഎസും ആദ്യ ഘട്ടങ്ങളിൽ നിലപാടെടുത്തിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ അത് ഓരോരുത്തരും തീരുമാനിക്കട്ടെ എന്ന തരത്തിലായിരുന്നു പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here