എൺപത് വയസ്സുള്ള അമ്മയെ മകൻ ലൈംഗികമായി പീഡിപ്പിച്ചു ; നിയമപാലകർ കൈ മലർത്തി

സ്വന്തം അമ്മയുടെ ജനനേന്ദ്രിയത്തിൽ ഒരു മകൻ തന്റെ കാമഭ്രാന്ത് തീർത്ത ഞെട്ടിക്കുന്ന സംഭവം നിയമത്തിന് മുന്നിലെത്തിക്കാനും അവന് ശിക്ഷ വാങ്ങി നൽകാനുമുള്ള ശ്രമം പോലീസ് തന്നെ തകർത്തു. പോലീസ് സ്റ്റേഷന് മുന്നിൽ മണിക്കൂറുകൾ കാത്തുനിന്ന എൺപത് വയസ്സ് കഴിഞ്ഞ ഒരു വൃദ്ധയെയും സന്നദ്ധ പ്രവർത്തകരെയും ഇന്ത്യയിൽ നിലവിലുള്ള ഒരു നിയമ പുസ്തകത്തിലും പറയാത്ത വിചിത്രമായ കാരണങ്ങൾ പറഞ്ഞോടിക്കാനാണ് നിയമപാലകർ എന്നവകാശപ്പെടുന്നവർ തുനിഞ്ഞത്. സംഭവം നടന്നത് കേരളത്തിന്റെ തലസ്ഥാന ജില്ലയേയും തമിഴ്നാട്ടിലെയും വേർതിരിക്കുന്ന പാറശാലയിൽ.
ജ്വാല എന്ന സേവന നിരതമായ സംഘടനയുടെ പ്രതിനിധി അശ്വതി ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഒരു മകൻ അമ്മയോട് ചെയ്യുന്ന ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ വെളിയിൽ വന്നത്. ഒരു മാധ്യമ പ്രവർത്തകൻ നൽകിയ വിവരമനുസരിച്ച് ആണ് സംഘടനാ പ്രവർത്തകർ തിരുവനന്തപുരം പാറശാലയിൽ എത്തിയത്.
എൺപത് വയസ്സുള്ള ഒരമ്മയുടെ അതി ദയനീയമായ ദുരനുഭവങ്ങളാണ് അവർക്ക് നേരിട്ട് ബോധ്യമായത്. കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാനാണ് പിന്നീടവർ തീരുമാനിച്ചത്. കേരളത്തിന്റെ കൃത്യം അതിർത്തി പ്രദേശത്തായിരുന്നു ആ വീട്. ദൗർഭാഗ്യവശാൽ ആ പ്രദേശത്തിന്റെ അധികാരമുള്ള പോലീസ് സ്റ്റേഷൻ കേരളത്തിലല്ലായിരുന്നു. തമിഴ് നാടിലെ പളുകൾ ആയിരുന്നു അത്. എന്നാൽ പളുകൾ പോലീസ് സ്റ്റേഷനിൽ അവരെ കാത്തിരുന്നത് ലൈംഗിക മനോരോഗിയും കൊടും ക്രൂരനായ ആ അധമമായ മകൻ നടത്തിയതിനേക്കാൾ ക്രൂരമായ അനുഭവങ്ങളായിരുന്നു.
തമിഴ്നാട്ടിൽ വയോജന സംരക്ഷണത്തിന് നിയമം ഇല്ലെന്നും കേരളത്തിൽ ഉണ്ടെങ്കിൽ അവരെ അങ്ങോട്ട് കൊണ്ട് പൊയ്ക്കോ എന്ന ധിക്കാരപരമായ നിലപാടാണ് പളുകൾ പോലീസ് സ്വീകരിച്ചതെന്ന് അശ്വതി ഫേസ്ബുക്കിൽ ഇട്ട ലൈവ് വീഡിയോയിൽ ആരോപിക്കുന്നു. മലയാളികൾ വിഷയത്തിൽ ഇടപെട്ടു എന്നത് കൊണ്ട് തന്നെ പോലീസിന്റെ അനിഷ്ടം ഇക്കാര്യത്തിൽ പ്രകടമായിരുന്നു. മൂന്നു മണിക്കൂർ നീതിയ്ക്കായി കാത്തുനിന്ന് പരാജയപ്പെട്ട ശേഷമാണ് ലൈവ് ആയി വീഡിയോ പോസ്റ്റ് ചെയ്യാൻ പ്രവർത്തക നിർബന്ധിതയായത്.
തമിഴ്നാട് എന്ന സംസ്ഥാനത്തിൽ ഇന്ത്യയുടെ വയോജന സംരക്ഷണ നിയമങ്ങൾ ബാധകമാണെന്ന ചുരുങ്ങിയ അറിവ് പോലുമല്ലാത്ത അല്ലങ്കിൽ അങ്ങനെ നടിക്കുന്ന നിയമപാലകർ നാടിന്റെ ശാപമാണ്. അമ്മയെ ലൈംഗികമായി ഉപദ്രവിച്ച മകനേക്കാൾ ഹീനമാണ് ഇക്കൂട്ടരുടെ നിലപാടുകൾ. ഇത് ഏതു സംസ്ഥാനത്തിലായാലും ഇതൊക്കെയാണ് രാജ്യദ്രോഹമെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുകയാണ് ഏതൊരു ഭാരത പൗരന്റെയും ധർമം. അധികാരികളുടെ കണ്ണ് തുറക്കും വരെ ഭാഷ ദേശങ്ങൾക്കു അതീതമായി ഇത് പ്രചരിക്കപ്പെടട്ടെ !
son raped mother in parasala thiruvananthapuram / police denied justice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here