മോഡി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് സ്റ്റാലിന്‍

രാജ്യത്ത് മോഡി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിഎംഎ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടേത്. ഹിന്ദി സംസാരിക്കാത്ത ജനവിഭാഗത്തിന്റെ ഭാവി തലമുറകളെ കൂടി ബിജെപി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
ഹിന്ദി അറിയാവുന്ന എംപിമാരും കേന്ദ്രമന്ത്രിമാരും അത് ഔദ്യോഗിക ഭാഷയാക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്.
ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ത്ത ചരിത്രം ദ്രാവിഡ സംസ്‌ക്കാരത്തിനുണ്ട്, ഒരു മൂന്നാം തലമുറ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് സര്‍ക്കാര്‍ വിത്ത് പാകരുതെന്നും സ്റ്റാലിന്‍ ആരോപിച്ചു.
MKStalin|Hindi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here