ഞെട്ടിക്കുന്ന നിമിഷങ്ങൾ; ഗ്യാസ് സിലിണ്ടർ ഹാൻഡിലിൽ കുടുങ്ങിയ കുട്ടി

കോഴിക്കോട് മലപ്പുറം അതിർത്തിയിൽ മുക്കത്ത് ഒരു പ്രദേശത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് ഒരു കൊച്ചു കുട്ടി ഗ്യാസ് സിലിണ്ടർ ഹാൻഡിലിൽ കുടുങ്ങിയത്. രണ്ടു വയസ്സുകാരി മിടുക്കിയായ കുഞ്ഞാമിന. കുടുങ്ങിയത് ഗ്യാസ് സിലിണ്ടറിൽ ! മുറിച്ചാൽ മാത്രമേ പുറത്തിറക്കാൻ കഴിയൂ… ! എങ്ങനെ മുറിക്കും ? തീപ്പൊരി ചിതറും … വലിയ അപകടം നടക്കും … നാടിനെ അക്ഷരാർഥത്തിൽ നടുക്കിക്കളഞ്ഞ സംഭവം.
ചെറുവാടി പറയങ്ങാട് വീട്ടിൽ ലിനീഷ് കുഞ്ഞാലിയുടെ മകൾ അയറിൻ ആമിനയാണ് കുടുങ്ങിയത്. ഒടുവിൽ കുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പക്ഷെ കട്ടർ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് സിലിണ്ടറിന്റെ ഹാന്റിൽ മുറിച്ച് മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്. മുക്കത്ത് നിന്നെത്തിയ അഗ്നിശമന സേനാ സംഘം ആണ് രക്ഷാപ്രവർത്തനം നടത്തിയത്.
കുട്ടിയുടെ അരക്ക് താഴെ പൂർണ്ണമായും ഹാന്റിലിനുള്ളിൽ താഴ്ന്നു കുടുങ്ങി പോയിരുന്നു. വീട്ടുകാരും നാട്ടുകാരും ഏറെ ശ്രമിച്ചു. കട്ടർ ഉപയോഗിക്കാൻ ആരും ധൈര്യപ്പെട്ടില്ല. കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയാതായതോടെയാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം
വീട്ടിൽ കൊച്ചു കുട്ടികൾ ഉള്ളവർ വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട വിഷയം ആണിത്. നിസ്സാരമായി കരുതി കുസൃതിക്കുരുന്നുകളെ ഗ്യാസ് സിലിണ്ടറുകളിൽ കളിക്കാൻ അനുവദിക്കരുത്. അപകടം പതിയിരിക്കുന്ന ഇടമായി തന്നെ അടുക്കളേയെ പരിഗണിക്കണം. ഇനി നിങ്ങളുടെ കണ്ണുകൾ തുറന്നു തന്നെയിരിക്കട്ടെ!
gas cylinder dangerous for kids