Advertisement

ഇതായിരുന്നു ആരാധകരുടെ വിനോദ്‌

April 27, 2017
3 minutes Read
remembering vinod khanna

ഹിന്ദി സിനിമാ ലോകത്തെ സുന്ദരനായ നടൻ എന്ന വിശേഷണം ഒട്ടും അധികമാകില്ല വിനോദ് ഖന്നയ്ക്ക്. റിഷി കപൂർ, അമിതാഭ് ബച്ചൻ, രജേഷ് കപൂർ എന്നീ സൂപ്പർ താരങ്ങളോട് കിടപിടിക്കുന്നത് തന്നെയായിരുന്നു വിനോദ് ഖന്നയുടെ അഭിനയവും അതിലുപരി റൊമാന്റിക് ഹീറോ എന്ന പരിവേഷവും. 1968 മുതൽ 2013 വരെയുള്ള കാലഘട്ടങ്ങളിൽ 100 ലേറെ ചിത്രങ്ങളിൽ നായകനായും വില്ലനായും സ്വഭാവ നടനായും വിനോദ ഖന്ന തിളങ്ങി.


ആദ്യ ചിത്രം

സുനിൽ ദത്ത് സംവിധാനം ചെയ്ത മൻ കാ മീത് എന്ന ചിത്രത്തിലൂടെ 1968ലാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വില്ലനിൽ തുടങ്ങി നായക വേഷത്തിലേക്ക് ചേക്കേറിയ ബോളിവുഡിലെ ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം.

മേരെ അപ്‌നെ, മേരെ ഗാഓൻ മേരെ ദേഷ്, ഗദ്ദാർ, ജയിൽ യാത്ര, അമർ അക്ബർ അന്റണി തുടങ്ങിയ മികച്ച ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1968 ൽ ആദ്യ ചിത്രത്തിന് ശേഷം ചെറിയ വേഷങ്ങളിലൂടെയും വില്ലൻ കഥാപാത്രങ്ങളിലൂടെ യുമാണ് വിനോദ് ഖന്ന ബോളിവുഡിൽ ഇടം നേടിയത്.

Read Also : വിനോദ് ഖന്ന അനശ്വരമാക്കിയ ആ ഗാനങ്ങള്‍

സിനിമയിൽ തിളങ്ങി നിൽക്കുന്ന എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹം ചലച്ചിത്ര ലോകത്തുനിന്ന് താൽക്കാലികമായി വിട്ട് നിന്നു. തന്റെ ആത്മീയ ഗുരു രജനീഷ് ഓഷോയിൽ ആകൃഷ്ടനായാണ് അഞ്ച് വർഷത്തോളം അദ്ദേഹം ചിത്രങ്ങളിൽനിന്ന് മാറി നിന്നത്. പിന്നീട് ഇൻസാഫ്, സത്യമേലവ് ജയതേ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തിരിച്ച് വന്നു.


പുരസ്‌കാരങ്ങൾ

1975 ൽ ഹാത് കി സഫാരി എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡും 1999 ൽ ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. രണ്ട് തവണ മികച്ച സഹനടനുള്ള ഫിലിം ഫെയർ നോമിനേഷനുകളും ഒരു തവണ കുർബാനി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ നോമിനേഷനും ലഭിച്ചു.

രാഷ്ട്രീയ ജീവിതം

സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും അദ്ദേഹം ഒരു കൈ നോക്കി. 1997 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന ഖന്ന, പഞ്ചാബിലെ ഗുരുദാസ്പുർ മണ്ഡലത്തിൽനിന്ന് ജയിച്ച് എം പി ആയി. 2002ലെ വാജ്‌പേയി മന്ത്രിസഭയിൽ കേന്ദ്രമന്തിയായും വിനോദ് ഖന്ന എത്തി. ആറ് മാസങ്ങൾക്ക് ശേഷം സംസ്ഥാനങ്ങളുടെ ചുമതലയുള്ള വിദേശ കാര്യമന്ത്രിയായും അദ്ദേഹത്തെ തെരഞ്ഞെടുത്തു.


കുടുംബം

1971ൽ അദ്ദേഹം ഗീതാഞ്ജലിയെ വിവാഹം ചെയ്തു. ബോളിവുഡ് താരങ്ങളായ രാഹുൽ ഖന്ന, അക്ഷയ് ഖന്ന എന്നിവർ മക്കളാണ്. പിന്നീട് 1990 ൽ അദ്ദേഹം കവിതയെ വിവാഹം ചെയ്ത വിനോദ് ഖന്നയ്ക്ക് സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നീ രണ്ട് മക്കളുണ്ട്.

ജനനം

1946 ഒക്ടോബർ 6ന് പാക്കിസ്ഥാന്റെ ഭാഗമായ പെഷവാറിൽ പഞ്ചാബി കുടുംബത്തിൽ കമലയുടെയും കിഷൻ ചന്ദ് ഖന്നയുടെയും മകനായി ജനനം. വിഭജനത്തെ തുടർന്ന് മുംബെയിലേക്ക്.

അന്ത്യം

2017 ഏപ്രിൽ 27ന് മുബെയിലെ ആശുപത്രിയിൽ അർബുദ ബാധയെ തുടർന്ന് അന്തരിച്ചു. ഏറെ നാളായി അർബുദത്തോട് പോരാടിയാണ് അദ്ദേഹം വിടപടഞ്ഞത്.

vinod khanna latest picture

Vinod Khanna | Remembering Vinod Khanna| Vinod Khanna Passed Away|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top