ഭാര്യ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു

ഭാര്യ ഓടിച്ച കാറിടിച്ച് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ അശേക് സുകുമാരൻ നായർ (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെ മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു അശോകും കുടുംബവും. മറയൂർ റോഡിൽ വാഗവരയ്ക്ക് സമീപത്താണ് അപകടമുണ്ടായത്.
മൂന്നാറിലേക്ക് വരുന്നവഴി കാറിലെ സൈക്കിളെടുത്ത് അശോക് ഓടിച്ച് പോകുകയായിരുന്നു. തൊട്ട് പിറകിലായി ഭാര്യയും മക്കളും കാറിലും സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. മക്കളുടെ നിർബന്ധപ്രകാരം കാറിൽ പാട്ട് വയ്ക്കാൻ ശ്രമിക്കവെ ഭാര്യ രശ്മിയുടെ ശ്രദ്ധ നഷ്ടപ്പെട്ടു. ഈ സമയം വാഹനം സൈക്കിളിൽ ഇടിയ്ക്കുകയായിരുന്നു.
പാട്ട് വച്ചതിന്‌ശേഷം സൈക്കിളിൽ അശോകിനെ കാണാനില്ലാതെ നോക്കിയപ്പോഴാണ് ഇയാളെ കാറിനടിയിൽ കിടക്കുന്നതായി കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിന്റെ ടയർ അശോകിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here