മഹാരാജാസില്‍ നിന്ന് പിടികൂടിയത് മാരകായുധങ്ങള്‍ തന്നെ

മഹാരാജാസില്‍ നിന്ന് പിടികൂടിയത് മാരകായുധങ്ങള്‍ തന്നെയെന്ന് പോലീസ്. ഇത് വാര്‍ക്കപ്പണിയ്ക്ക ഉപയോഗിക്കുന്ന സാധനങ്ങളാണ് കോളേജില്‍ നിന്ന് കണ്ടെത്തിയതെന്ന്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ എഫ്ഐആറിലാണ് പിടിച്ചെടുത്തത് ആയുധങ്ങളാണെന്ന റിപ്പോര്‍ട്ട് ഉള്ളത്. ഇത് കൈവശം വച്ചവര്‍ക്കെതിരെ ആയുധ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. വാര്‍ക്ക പണിയ്ക്ക് ഉപയോഗിക്കുന്നവ ആയുധങ്ങളാക്കി രൂപമാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സരച്ച് റിപ്പോര്‍ട്ടിലും ഇക്കാര്യം തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്.
ഇരുമ്പു ദണ്ഡുകളും വാക്കത്തിയുമൊക്കെയാണ് കണ്ടെത്തിയത്. കയറും തുണിയും കെട്ടിയാണ് ഇത് ആയുധങ്ങളാക്കി രൂപമാറ്റം വരുത്തിയത്.
weapons, maharajas college, FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here