നീറ്റ് പരീക്ഷ; അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ കുഞ്ഞിമംഗലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി സഭയില്‍. വനിതാ പോലീസ് രക്ഷിതാക്കളുടെ മൊഴി എടുക്കും. കേരളത്തിന്റെ പരാതി കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നടപടി കുട്ടികള്‍ക്ക് മാനസികാഘാതം ഉണ്ടാക്കി. സിബിഎസ്ഇ യുടെ ഡ്രസ് കോഡാണിതിന് വഴിവച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സി ബി എസ് ഇ റീജണല്‍ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Neet exam, hman rights, case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here