പൊതുമാപ്പ് ഇന്ത്യന്‍ പൗരന്മാര്ക്ക് എല്ലാ സഹായവും; സുഷമാ സ്വരാജ്

സൗദി അറേബ്യയിലെ പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നതിന് ഇന്ത്യൻ എംബസിക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മുല്ലപ്പള്ളി രാമചന്ദ്രന് ഇത് സംബന്ധിച്ച അറിയിപ്പ് സുഷമാ സ്വരാജിന്റെ ഓഫീസില്‍ നിന്ന് ലഭിച്ചു. പൊതുമാപ്പിൽ മടങ്ങുന്നവർക്ക് എയർ ഇന്ത്യ നിരക്കിളവു പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് 29നാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. 90ദിവസമാണ് പൊതു മാപ്പിന്റെ കാലയളവ്. ഇഖാമ ഇല്ലാതെ സൗദിയിൽ തങ്ങുന്നവർക്കും, ഹുറൂബ് ആയി പ്രഖ്യാപിക്കപ്പെട്ടവർക്കും ഈ കാലയളവില്‍ പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാം. ഇങ്ങനെ തിരിച്ചു വരുന്നവർക്ക് പിന്നീട് മതിയായ രേഖകളോടെ സൗദിയിൽ മടങ്ങിയെത്തുന്നതിനും വിലക്കുണ്ടാവില്ല. താമസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന ഹജ്ജ്, ഉംറ തീർഥാടകർക്ക് എക്സിറ്റ് വിസ ഇല്ലാതെ തന്നെ നാട്ടിലേക്ക് മടങ്ങാം.
നാട്ടിലേക്ക് മടങ്ങുന്നതിന് ഏപ്രിൽ 25 വരെ 18120 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 17622 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകി. അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനുള്ളിൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
gulf, saudi,sushama swaraj,pravasi,saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here