കൊച്ചി മെട്രോ; സർവ്വീസ് സമയം, യാത്രാ നിരക്ക് തുടങ്ങി അറിയേണ്ടതെല്ലാം

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിൽ 11 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്ക് ഉണ്ടാകുക. ഇതിൽ മിനിമം യാത്രാക്കൂലി പത്ത് രൂപയായിരിക്കും.
ആലുവ കമ്പനിപ്പടി, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം എന്നിങ്ങനെയാണ് സ്റ്റേഷനുകൾ. ആലുവയിൽനിന്ന് കമ്പനിപ്പടി വരെ 20 രൂപയാണ് നിരക്ക്. കളമശേരി വരെ 30 രൂപയും ഇടപ്പള്ളി വരെ 40 രൂപയുമായിരിക്കും ടിക്കറ്റിന് വില.
തുടക്കത്തിൽ ഒമ്പത് ട്രെയിനുകൾ സർവീസിനുണ്ടാകും. പത്തു മിനിറ്റ് ഇടവിട്ടാകും സർവീസ്. രാത്രി 10 മണി വരെയാണ് സർവ്വീസ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.
മെട്രോയ്ക്ക് മൂന്ന് കോച്ചുകളാണ് ഉള്ളത്. ഒരു കോച്ചിൽ 136 പേർക്ക് ഇരുന്നു യാത്രചെയ്യാം. നിൽക്കുന്നവരുടെകൂടി കണക്കെടുത്താൽ 975 പേർക്ക് ഒരു ട്രെയിനിൽ യാത്ര ചെയ്യാം.
വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും.കൊച്ചി വൺ സ്മാർട് കാർഡ് എന്ന പേരിൽ പുറത്തിറക്കുന്ന യാത്രാ കാർഡുപയോഗിച്ച് മെട്രോയിൽ മാത്രമല്ല, വാട്ടർ മെട്രോയിലും യാത്രയാകാം.
kochi metro,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here