ബാഹുബലി മാത്രമല്ല 1000 കോടി ക്ലബിൽ ഇനി ദംഗലും

ബാഹുബലി 2 ന് പിന്നാലെ ആമിർ ഖാൻ ചിത്രം ദംഗലും ആയിരം കോടി ക്ലബിൽ ഇടംപിടിക്കുന്നു.
എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ഇന്ത്യയിലെ ബോക്‌സ് ഓഫീസ് റെക്കോഡുകൾ മറികടന്ന് മുന്നേറുമ്പോൾ 2016 ഡിസംബറിൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ദംഗലും ആയിരം കോടി ക്ലബിൽ ഇടംപിടിക്കുകയാണ്.
ഏപ്രിൽ 28 ന് പുറത്തിറങ്ങിയ ബാഹുബലി 2, 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 1300 കോടി രൂപയാണ് ബാഹുബലി ഇതുവരെ നേടിയത്.
ദിവസങ്ങൾക്ക് മുൻപ് ചൈനയിൽ റിലീസ് ചെയ്ത ദംഗൽ 190 കോടിയാണ് ചൈനീസ് ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.
dangal 1000 crore club
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here