കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട്പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഇതില്‍ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമ ബിനോയ് , കാറ് വാടകയ്ക്ക് എടുക്കാന്‍ സഹായിച്ച ജിജീഷുമാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. തളിപ്പറമ്പ് ഡിവൈഎസ്‌പി കെ വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ മുപ്പതിലധികം വരുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കക്കൻപാറയിൽ ചൂരക്കാട് ബിജു (34)വിനെ പയ്യന്നൂരിന് സമീപം പാലക്കോട് വെച്ചാണ് കഴിഞ്ഞദിവസം വൈകുന്നേരം നാല് മണിയോടെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവാ കാറിലെത്തിയ സംഘംബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിൽ വച്ച് അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.. സി.പി.എം പ്രവർത്തകൻ സി.വി.ധൻരാജിനെ ഒരു വർഷം മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു.
RSS, kannur murder, murder, rss activist killed in kannur, biju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here