സി കെ വിനീതിനെ ജോലിയിൽനിന്ന് പുറത്താക്കാനൊരുങ്ങുന്നു

ദേശീയ ഫുട്‌ബോൾ ടീമംഗവും മലയാളിയുമായ സി കെ വിനീതിനെ ജോലിയിൽനിന്ന് പുറത്താക്കാനൊരുങ്ങുന്നു. മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏജീസ് ഫുട്‌ബോൾ ടീം അംഗവും ഉദ്യോഗസ്ഥനുമായ വിനീതിനെ പുറത്താക്കുന്നതെന്നാണ് റിപ്പോർട്ട്. 2011ലായിരുന്നു സി കെ വിനീത് ഏജീസിൽനിന്ന് രണ്ട് വർഷം ലീവ് എടുത്തത്.
പിന്നീട് ബാഗ്ലൂർ എഫ്‌സിയിലും ദേശീയ ടീമിലും സിസിഎല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും കളിച്ചു. ആറ് മാസമെങ്കിലും കൃത്യമായി ജോലിയ്ക്ക് ഹാജരാകണമെന്നതാണ് ഏജീസിന്റെ നിയമം. ലീവിന് ശേഷം വിനീത് ഓഫീസിൽ ഹാജരായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് തനിക്ക് ഔദ്യോഗികമായ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് സി കെ വിനീത് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here