കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന്റെ വീട് സന്ദര്‍ശിച്ച യോഗി ആദിത്യനാഥ് വിവാദത്തില്‍

അതിർത്തിയിൽ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന്റെ കുടുംബത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിക്കാനെത്തിയതുമായി ബന്ധപ്പെട്ടു വിവാദം. കുടുംബത്തെ യോഗി ആദിത്യനാഥ് അപമാനിച്ചു എന്ന് ആരോപണം. ജവാെൻറ വീട്ടിൽ യോഗി ആദിത്യനാഥിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ വി.ഐ.പി സൗകര്യങ്ങൾ സന്ദർശന ശേഷം പൊളിച്ചു മാറ്റിയത് ആണ് വിവാദങ്ങൾക്കു തുടക്കമായത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ജവാെൻറ വീട്ടിൽ എ.സി, സോഫ, കാവി നിറത്തിൽ കർട്ടൻ, കസേര, കാർപെറ്റ് തുടങ്ങിയവ എത്തിച്ചിരുന്നു. മുഖ്യമന്ത്രി തിരിച്ചുപോയതിന് പിന്നാലെ ഇവ തിരികെ കൊണ്ടുപോവുകയും ചെയ്തു. പ്രേംസാഗറിെൻറ സഹോദരൻ ദയാശങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സർക്കാരിൽ നിന്നും ലഭ്യമായതെന്ന് കരുതിയ സൗകര്യങ്ങൾ മുഖ്യമന്ത്രിയുടെ സുഖത്തിനു വേണ്ടിയുള്ളതാണെന്നത് തങ്ങളെ അപമാനിക്കുന്നതായി എന്നും അദ്ദേഹം പറഞ്ഞു.
yogi,yogi adithya nath, bsf, attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here