കുമ്മട്ടിയ്ക്കയുടെ ബ്രാൻഡ് അംബാസിഡർക്ക് മമ്മുട്ടി നൽകിയത്

സൗബിൻ എന്ന പേര് കേട്ടാൽ ആദ്യം ഓർക്കുക കുമ്മട്ടിയ്ക്കയെ ആണ്. മഹേഷിന്റെ പ്രതികാരത്തിലെ ” ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിയ്ക്ക ജ്യൂസ് //
മമ്മുട്ടിയ്ക്കയ്ക്കിഷ്ടപ്പെട്ട കുമ്മട്ടിയ്ക്ക ജ്യൂസ്” എന്ന പാട്ട് അത്രമേൽ ആളുകൾ ഏറ്റെടുത്തിരുന്നു, ഒപ്പം സൗബിനെയും. സിനിമയിൽ ആ പാട്ട് പാടി നടന്നുവരുന്ന സൗബിൻ പിന്നീട് മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവം പങ്കുവച്ചതിങ്ങനെ…
മമ്മൂക്കയുടെ വീട്ടിലെത്തിയ സൗബിനോട് എന്താണ് കുടിക്കാൻ വേണ്ടതെന്ന് ചോദിച്ചതും അവന് കുമ്മട്ടിയ്ക്ക് ജ്യൂസ് നൽകിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒപ്പം പാട്ട് പാടിയ്ക്കുകയും ചെയ്തു.
അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ അൽപ്പം പേടിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് സന്തോഷമായിരുന്നു. ഞാൻ ഇല്ലാത്ത പടത്തിൽ എന്റെ പേര് പറഞ്ഞ് കയ്യടി മേടിച്ചല്ലോ കൊള്ളാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പടമിറങ്ങി, ആ സീൻ ഹിറ്റായതിന് ശേഷം ഏത് വീട്ടിൽ ചെന്നാലും കുമ്മട്ടിയ്ക്കാ ജ്യൂസ് വേണോ എന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും സൗബിൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here