കലഭവൻ മണിയുടെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ചാലക്കുടി സി.ഐയിൽനിന്ന് ഫയലുകൾ ഏറ്റുവാങ്ങിയാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേസ് ഡയറിയും ഫോറൻസിക് പരിശോധന റിപ്പോർട്ടുകളുമാണ് ആദ്യം പരിശോധിക്കുക. പ്രാഥമിക പഠനങ്ങൾക്ക് ശേഷമാവും അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കുകയെന്ന് സി.ബി.ഐ വക്താക്കൾ പറഞ്ഞു.
സി.ബി.ഐയുടെ ക്രൈം യൂനിറ്റായ തിരുവനന്തപുരം ഒാഫിസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത് . അതെ സമയം എഫ്.ഐ.ആർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. മണിയുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മൊഴിയെടുക്കുമെന്നും സി ബി ഐ വൃത്തങ്ങൾ അറിയിച്ചു.
kalabhavan mani death | kalabhavan mani | CBI |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here