ഐസ്ആർഒയും നാസയും ഒരുമിപ്പിച്ച് നിസാർ; പുതിയ ഉപഗ്രഹം 2021 ൽ

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആർഒയും സംയുക്തമായി ഉപഗ്രഹം നിർമ്മിക്കുന്നു. നാസ ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) എന്നാണ് ഉപഗ്രഹത്തിന്റെ പേര്. 2021 ൽ വിക്ഷേപണം നടത്താനാണ് ലക്ഷ്യം. മറ്റ് ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായ ആമഗിളിൽ ആയിരിക്കും നിസാർ ഭൂമിയെ നിരീക്ഷിക്കുക. 150 കോടി ഡോളർ വീതമാണ് ഇരു രാജ്യങ്ങളും നിസാറിനായി നീക്കിവെക്കു
ക. ഇതുവരെയുണ്ടായതിൽ ഏറ്റവും ചിലവേറിയ എർത്ത് ഇമേജിംഗ് സാറ്റലൈറ്റായിരിക്കും നിസാർ എന്നാണ് വിലയിരുത്തൽ. 2021 ൽ ഇന്ത്യയിൽ വെച്ച് ജിഎസ്എൽവി (ജിയോ സിങ്ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റ് ഉപയോഗിച്ചാവും ഉപഗ്രഹം വിക്ഷേപിക്കുക.
രണ്ട് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന റഡാറായിരിക്കും നിസാർ. 24 സെന്റിമീറ്ററുളള എൽ ബാൻഡ് റഡാറും, 13 സെന്റിമീറ്ററുള്ള എസ് ബാൻഡ് റഡാറുമാണ് ഉപഗ്രഹത്തിന്റെ പ്രധാന ഭാഗം. ഇതിൽ എസ് ബാൻഡ് ഐ.എസ.്ആർ.ഒയും എൽ ബാൻഡ് നാസയും നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഉരുൾ പൊട്ടൽ, ഭൂചലനങ്ങൾ, അഗ്‌നിപർവ്വത സ്‌ഫോടനങ്ങൾ, സമുദ്രനിരപ്പിലെ വ്യതിയാനങ്ങൾ എന്നിവയെ കുറിച്ചും ഭൗമപാളികൾ, ഹിമപാളികൾ എന്നിവയെ കുറിച്ചും പഠനം നടത്താൻ ഉപഗ്രഹത്തിനാകും. വനം, കൃഷിഭൂമി, എന്നിവ നിരീക്ഷിക്കുക വഴി കാട്ടുതീ, വിളനാശം എന്നിവയെ കുറിച്ച് മുൻകൂട്ടി പ്രവചിക്കാനും നിസാറിനെ ഉപയോഗപ്പെടുത്താം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here