ഇടുക്കിയിൽ പട്ടയമേള

ഇടുക്കിയിൽ പട്ടയമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 5300 പട്ടയങ്ങൾ വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പട്ടയങ്ങൾ തയ്യാറായിട്ടുള്ളത് നെടുങ്കണ്ടം എൽ എ ഓഫീസിലും കുറവ് കരിമണ്ണൂർ എൽ എ ഓഫീസിലുമാണ്. 1562 പട്ടയങ്ങളാണ് നെടുങ്കണ്ടത്ത് തയ്യാറായത്. 145 എണ്ണം കരിമണ്ണൂരും.
മുരിക്കാശ്ശേരി 516, കട്ടപ്പന 904, ഇടുക്കി 660, പീരുമേട് 1039, രാജകുമാരി 579 എന്നിങ്ങനെയാണ് മറ്റ് എൽ എ ഓഫീസുകളിൽ വിതരണത്തിന് തയ്യാറായ പട്ടയങ്ങൾ. 136381 പേർ പട്ടയത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ 36977 പേർക്ക് പട്ടയം നൽകിയിട്ടുണ്ട്.
പട്ടയ മേള ജനവഞ്ചനയെന്ന് ആരോപിച്ച് മേളയിൽ നിന്നു യുഡിഎഫ് അംഗങ്ങൾ വിട്ടുനിൽക്കുകയാണ്. പട്ടയം ആവശ്യപ്പെട്ട മേഖലകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ടുനിൽക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here