ദാവൂദ് ഇബ്രാഹിമിന് വീണ്ടും അറസ്റ്റ് വാറന്റ്

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് വീണ്ടും അറസ്റ്റ് വാറന്റ്. 18 വർഷം മുമ്പുള്ള കള്ളപ്പണക്കേസിൽ ആണ് ദാവൂദി നെതിരെ മുംബൈയിലെ പ്രത്യേക മകോക കോടതിയുടെ വാറൻറ്. രാജ്യത്ത് ദാവൂദിനെതിരെയുള്ള കേസുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈ പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.
ദാവൂദിനെതിരായ കേസുകളിൽ കോടതികളിൽ നിന്നും വാറന്റ് കരസ്ഥമാക്കി അന്താരാഷ്ട്ര തലത്തിൽ പ്രശ്നം ഉയർത്തികൊണ്ട് വരാനാണ് സർക്കാർ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു. അതെ സമയം 18 വർഷം അനങ്ങാതിരുന്ന പൊലീസ് ഇപ്പോൾ എന്തിനാണ് വാറൻറ് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. മകോക നിയമ പ്രകാരം പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഇൗയിടെയാണ് അനുമതി ലഭിച്ചതെന്നായിരുന്നു പൊലീസിെൻറ മറുപടി.
arrest warrant for dawood ibrahim ,Davood Ibrahim,davood ibrahim send voice clip to relatives,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here