പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണം ഇന്ന് ആരംഭിക്കും
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയ്യാറാക്കിയ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും. ആദ്യ വിതരണം കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ഇന്ന് നടക്കും. മറ്റ് ജില്ലകളില്‍ ജൂണ്‍ ഒന്നിനാണ് വിതരണം ആരംഭിക്കുക.
റേഷന്‍ കടകൾ വഴിയും സ്ക്കൂളുകളില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വിതരണ സെന്ററുകള്‍ വഴിയും കാര്‍ഡുകള്‍ വിതരണം ചെയ്യും. മൊത്തം 80ലക്ഷം കാര്‍ഡുകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. നാല് വിഭാഗത്തിനായി നാല് നിറങ്ങളിലാണ് തയ്യാറാക്കിയിരിക്കുന്നത്. എഎവൈ വിഭാഗത്തിന് മഞ്ഞയും മുന്‍ഗണനാ വിഭാഗത്തിന് പിങ്കും സ്‌റ്റേറ്റ് സബ്‌സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗം കാര്‍ഡിന് വെള്ള നിറവുമാണ്.
റേഷന്‍ കാര്‍ഡുകള്‍ വാങ്ങുന്നതിന് കാര്‍ഡുടമയോ, കാര്‍ഡുടമ ചുമതലപ്പെടുത്തുന്ന റേഷന്‍ കാര്‍ഡിലെ മറ്റ് അംഗങ്ങളോ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി നിശ്ചിത തീയതിയില്‍ വിതരണ സ്ഥലത്ത് എത്തണം.മുന്‍ഗണനാ വിഭാഗം കാര്‍ഡിന് 50 രൂപയും പൊതുവിഭാഗം കാര്‍ഡിന് 100 രൂപയുമാണ് വില. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകള്‍ സൗജന്യമാണ്.
ration card, ration shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here