മരുന്നുകൾക്ക് വില ഉയരും ; പൂഴ്ത്തിവയ്‌പ്പ് തുടങ്ങി

കേന്ദ്രസർക്കാർ ചരക്കുസേവനനികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കുമ്പോൾ മരുന്നുകൾക്ക് വില കൂടും. ജൂലൈ ഒന്നുമുതൽ ജി.എസ്.ടി. നടപ്പാക്കും. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന മരുന്നുകളുടെ ചേരുവകൾക്ക് ജി എസ ടി അനുസരിച്ച് നികുതിനിരക്ക് 18 ശതമാനമാക്കി കുത്തനെ ഉയർത്തുന്നതു മൂലമാണിത്. മരുന്നുകളുടെ വില ഉയരുമെന്ന് ഔഷധ നിർമാതാക്കൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ജീവൻ രക്ഷ മരുന്നുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കും എന്നായിരുന്നു ഇത് വരെ പറഞ്ഞിരുന്നത്. എന്നാൽ പട്ടിക വന്നതോടെ ജീവൻ രക്ഷാ മരുന്നുകൾക്കും നികുതി ഉണ്ട്. ജീവൻ രക്ഷാ മരുന്നുകൾക്കും മറ്റുള്ളവയ്ക്കും രണ്ടു നിരക്കുകൾ ആണ് എന്നത് മാത്രമാണ് ഏക ആശ്വാസം. ഇതിനു അഞ്ചുശതമാനവും മറ്റുള്ളവക്ക് 12 ശതമാനവുമാണ് ജി.എസ്.ടി നിരക്ക്. മരുന്ന് വില വർധന ഉണ്ടാകുമെന്നു ഉറപ്പായതോടെ ജൂൺ ആദ്യ വാരം വരെ പൂഴ്ത്തി വയ്പ്പ് നടക്കുമെന്ന് ഉറപ്പാണ്. ആരോഗ്യ രംഗത്തെ വലിയ പ്രതിസന്ധി ആണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
GST blow: Medicines to be get costlier as raw materials to be taxed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here