അത്ര ഹെൽത്തിയല്ല, വില കൂട്ടണം; മദ്യം, പുകയില, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന

മദ്യം , പുകയില , സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. നികുതി വഴി 50 ശതമാനം വില വർധിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അടുത്ത പത്ത് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കണമെന്നാണ് സംഘടന രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. സെവില്ലെയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെന്റ് കോൺഫറൻസിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.
Read Also: ഇന്ത്യ സംശയമുന്നയിച്ച ഭീകരരെ കൈമാറുന്നതിൽ പാകിസ്താന് എതിർപ്പില്ല; ബിലാവൽ ഭൂട്ടോ
വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് വരുമാനം കണ്ടെത്താനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നികുതി നടപ്പാക്കുന്നതിലൂടെ പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും, ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള നിർണായക ചുവട് വായ്പ്പാണെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
2035 ഓടെ ഒരു ട്രില്യൺ ഡോളർ വരെ സമാഹരിക്കാനും, വികസന സഹായം കുറയുന്നതും പൊതു കടം വർധിക്കുകയും ചെയുന്ന സാഹചര്യത്തിൽ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാവുന്നതുമാണ് പുതിയ നികുതി നയം. സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് നികുതി ഏർപ്പെടുത്തുന്നത് ഒരു രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുകയോ അമിത വണ്ണം കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന തെളിവുകൾ WHO അവഗണിക്കുന്നത് വളരെയധികം ആശങ്കാജനകമാണെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് ബിവറേജസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കേറ്റ് ലോട്ട്മാൻ പറയുന്നത്.
നികുതി വർധിപ്പിച്ചാൽ മദ്യത്തിന്റെ ദോഷവശങ്ങൾ തടയാൻ സഹായിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഡിസ്റ്റിൾഡ് സ്പിരിറ്റ്സ് കൗൺസിലിലെ ശാസ്ത്ര ഗവേഷണ സംഘത്തിന്റെ അഭിപ്രായം. ലോകാരോഗ്യ സംഘടനയുടെ ഈ പുതിയ തീരുമാനം വ്യവസായ രംഗത്തുള്ളവരിൽ നിന്നടക്കം കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
Story Highlights : The WHO has called on nations to raise the prices of sugary drinks, alcohol, and tobacco by 50%.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here