Advertisement

‘മധുര- എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം’; മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര നിർദേശം

13 hours ago
2 minutes Read

പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി എണ്ണ- മധുര പലഹാരങ്ങൾക്ക് പൊതു ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് നിർദ്ദേശം. ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരുന്ന എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് വിവരങ്ങൾ ഉൾപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.

പുകയില ഉൽപ്പന്നങ്ങൾക്കെതിരായ മുന്നറിയിപ്പ് എന്നതുപോലെ എണ്ണ- മധുര പലഹാരങ്ങളുടെ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.
ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര എണ്ണ ഫാറ്റ് എന്നിവയുടെ വിവരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്ന തരത്തിൽ പോസ്റ്ററിൽ നൽകണം. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ കാന്റീനുകൾ കഫ്റ്റീരിയകൾ എന്നിവിടങ്ങളിൽ ആയിരിക്കും ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക. എന്നാൽ ഇത് നിരോധനം അല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അമിതവണ്ണം കുറച്ച് ആരോഗ്യമായ ജീവിതശൈലിലേക്ക് മാറാൻ ജനങ്ങൾക്ക് പ്രചോദനം നൽകുയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. 2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാര്‍ അമിതവണ്ണം ഉള്ളവരായി മാറുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി അമിതവണ്ണം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് മൻ കി ബാത്തിലും ഇക്കാര്യം ആവർത്തിച്ചിരുന്നു.

Story Highlights : Sweet, Oily food join cigarettes on health alert list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top