Advertisement

സ്ത്രീകളിൽ ഡിമെൻഷ്യ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ ; പഠനം

3 hours ago
2 minutes Read
Dementia

തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഡിമെൻഷ്യ.ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്, ഓർമ്മക്കുറവ് , ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെടുക എന്നിവയെല്ലാം ഡിമെൻഷ്യയുടെ ലക്ഷണങ്ങളാണ്.പ്രായമായവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

60 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത പുരുഷമാരേക്കാൾ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തി. അൽഷിമേഴ്‌സ് ബാധിച്ച അമേരിക്കക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണെന്ന് അൽഷിമേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു. പ്രായമാണ് ഡിമെൻഷ്യയുടെ ഏറ്റവും അപകടകരമായ ഘടകമെന്ന് പഠനത്തിൽ കണ്ടെത്തി. ഹോർമോൺ മാറ്റം, ആർത്തവവിരാമത്തിനു ശേഷമുള്ള ഈസ്ട്രജന്റെ കുറവ്, എന്നിവ സ്ത്രീകളിലെ രോഗസാധ്യത കൂട്ടുന്നു. 65 ശതമാനം സ്ത്രീകളെ ഡിമെൻഷ്യ ബാധിച്ചിട്ടുള്ളതായി പഠനത്തിൽ പറയുന്നു.

അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണമായ ബീറ്റാ-അമിലോയിഡ് പ്ലാക്കുകൾ സ്ത്രീകളിൽ കൂടുതലായി അടിഞ്ഞുകൂടുന്നതായി പഠനങ്ങൾ പറയുന്നു. ഇത് സമാന പ്രായത്തിലുള്ള പുരുഷന്മാരേക്കാൾ കൂടുതലാണ്. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും, ഓർമ്മശക്തി കൂട്ടുന്നതിനും നാഡീ സംരക്ഷണത്തിനും ഈസ്ട്രജൻ ഏറെ ഗുണം ചെയ്യും. എന്നാൽ ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് രോഗ സാധ്യത കൂട്ടുന്നു. ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുന്ന ജീനുകളാണ് APOE4 . ഈ ജീനുകൾ ഡിമെൻഷ്യയുടെ കാര്യത്തിൽ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളെ ബാധിച്ചേക്കാമെന്നും പഠനത്തിൽ കണ്ടെത്തി.

Read Also: ‘മകളുടെ സ്വപ്നം’; ഡോ. വന്ദനാദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി, ഉദ്ഘാടനം ഇന്ന്

ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ;

  • രോഗത്തിന്റെ ആദ്യ ലക്ഷണമായി പറയുന്നത് ഓർമ്മകുറവ് തന്നെയാണ്.സമീപ കാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ,സംഭാഷണങ്ങൾ എന്നിവ മറന്ന് പോവുക.വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
  • മാനസികാവസ്ഥയിലും പെരുമാറ്റത്തിലും മാറ്റങ്ങൾ ഉണ്ടാകും.
  • വ്യക്തിഗത പരിചരണം , സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിലുള്ള മാറ്റം എന്നിവ ലക്ഷങ്ങളാണ്.
  • ഡിമെൻഷ്യ ബാധിച്ച ആളുകൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, ജോലികൾ പൂർത്തിയാക്കാനുള്ള കഴിവ് എന്നിവ നഷ്ടപ്പെടാം.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം, മെഡിക്കേഷൻ ,ശരിയായ ഭക്ഷണം ,ഉറക്കം , എന്നിവ ഡിമൻഷ്യയുടെ സാധ്യത കുറയ്ക്കും.സ്ത്രീകളിൽ രോഗ സാധ്യത കൂടുതലായതിനാൽ നേരത്തെ രോഗനിർണയം നടത്തുന്നത് ഏറെ ഗുണം ചെയ്യും.രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടതാണ്.

Story Highlights : Dementia affects women more than men

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top