അന്യഭാഷാ ചിത്രങ്ങള്‍ ഇറങ്ങുമ്പോഴുള്ള പ്രോത്സാഹനം മലയാള സിനിമയ്ക്കും നല്‍കണം: വിനീത് ശ്രീനിവാസന്‍

കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ വരുമ്പോള്‍ മലയാളി പ്രേക്ഷകര്‍ നല്‍കുന്ന പ്രോത്സാഹനം മലയാളം സിനിമയ്ക്കും നല്‍കണമെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. അഡ്വഞ്ചേഴ്സ് ഓഫ് ഒാമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പ്രശ്നങ്ങള്‍ നിമിത്തം ചിത്രം തീയറ്ററില്‍ നിന്ന് പുറത്താകുന്ന അവസ്ഥയിലാണ്. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായാണ് വിനീത് ഫെയ്സ് ബുക്ക് ലൈവില്‍ എത്തിയിരിക്കുന്നത്. ‘തിര’ സിനിമയുടെ റിലീസ് സമയത്ത് താനും ഈ അവസ്ഥയെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് വിനീത് പറയുന്നു. അന്യഭാഷാ ചിത്രങ്ങള്‍ക്ക് നല്‍കുന്ന അത്രയും നല്‍കിയില്ലെങ്കിലും അതിന്റെ ഒരു 20ശതമാനമെങ്കിലും തങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നാണ് വിനീത് പറയുന്നത്. നല്ല സിനിമകളുടെ കൂടെ പ്രേക്ഷകര്‍ എന്നും ഉണ്ടാകണമെന്നും താരം പറയുന്നു
face book post, vineeth sreenivasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here