Advertisement

യുവ ബിസിനസ്സ് മാനേജർ അവാർഡ് സജി സേവിയറിന്

May 23, 2017
Google News 1 minute Read
young business manager award saji saviour

ഒല്ലൂർ റോവേഴ്‌സ് ക്ലബിന്റെ 25-ആം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ യുവ ബിസിനസ്സ് മാനേജേഴ്‌സ് ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് പീയാർ എക്‌സ്‌പോർട്‌സിന്റെ മാനേജർ ശ്രീ സജി സേവിയർ അർഹനായി. സ്വർണം ഹോൾസെയിൽ വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ പീയാർ എക്‌സ്‌പോർട്‌സിന്റെ മാനേജരായി കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചു വരികയാണ് സജി.

ഇന്ത്യയിൽ എറണാകുളം, തൃശ്ശൂർ, ചെന്നൈ, മുംബൈ, ഡൽഹി, എന്നിവിടങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചുവരികയാണ്. റോവേഴ്‌സ് ക്ലബിന്റെ 25-ആം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒല്ലൂർ എംഎൽഎ അഡ്വ കെ രാജൻ അവാർഡ് സമർപ്പിച്ചു കാൽ ലക്ഷം രൂപയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

മറുപടി പ്രസംഗത്തിൽ, വിജയത്തിലേക്കുള്ള വഴി കഠിനാദ്ധ്വാനവും, ദൈവാനുഗ്രഹവും മാത്രമാണെന്ന് സജി അഭിപ്രായപ്പെട്ടു. ഈ അവാർഡിന്റെ പിന്നിൽ പീയാർ എക്‌സ്‌പോർട്‌സിലെ ജവനക്കാരുടെ സപ്പോർട്ട് മാത്രമാണെന്നും എല്ലാ ജീവനക്കാർക്കും അദ്ദേഹം നന്ദിയും പറഞ്ഞു.

young business manager award saji saviour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here