സെമിത്തേരിയില്‍ നിന്ന് മൃതദേഹം അപ്രത്യക്ഷമായ സംഭവത്തിന് പിന്നില്‍ മകന്‍, കാരണം അമ്മയോടുള്ള സ്നേഹം

പത്തനാപുരം തലവൂര്‍ പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം എടുത്തുകൊണ്ട് പോയത് പരേതയുടെ മകന്‍ തന്നെ! സാത്താന്‍സേവക്കാരാണ് മൃതദേഹം എടുത്തത് എന്ന സംശയം നിലനില്‍ക്കവെയാണ് സംഭവത്തിന് പിന്നില്‍ മകനാണെന്ന് പോലീസ് വ്യക്തമാക്കുന്നത്. തലവൂര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അടക്കം ചെയ്ത തലവൂര്‍ സ്വദേശി കുഞ്ഞേലിയുടെ മൃതദേഹമാണ് ദിവസങ്ങള്‍ക്ക് മുമ്പ് സെമിത്തേരിയില്‍ നിന്ന് കാണാതായത്.
55ദിവസങ്ങള്‍ മുമ്പാണ് കുഞ്ഞേലിയുടെ മൃതദേഹം ഇവിടെ അടക്കം ചെയ്തത്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടുവളപ്പില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. സംഭവത്തില്‍ മക്കളെ ചോദ്യം ചെയ്ത പോലീസിന് കുഞ്ഞേലിയുടെ രണ്ടാമത്തെ മകന്‍ തങ്കച്ചന്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തങ്കച്ചന്‍ സത്യം തുറന്ന് പറഞ്ഞത്. അമ്മയോട് ഏറ്റവും കൂടുതല്‍ സ്നേഹമുള്ള തങ്കച്ചന് അമ്മ മരിച്ചു എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനായിട്ടില്ല. പൊലീസിന്റെ ചോദ്യം ചെയ്യലിലും തന്റെ അമ്മ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നും അമ്മയോടൊപ്പം താമസിക്കണമെന്നുമാണ് തങ്കച്ചന്‍ മറുപടി നല്‍കിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി സെമിത്തേരിയിലെത്തി സെമിത്തേരിയും ശവപ്പെട്ടിയും വെട്ടിപൊളിച്ച് ശവശരീരം വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. അമ്മയെ ശവപ്പെട്ടിയില്‍ കിടത്തിയത് സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ശവപ്പെട്ടി ഉപേക്ഷിച്ച് ശവശരീരം മാത്രം കൊണ്ടുപോയത്. മറ്റുള്ളവര്‍ കാണും എന്ന പേടിയില്‍ ചാക്കില്‍ക്കെട്ടി വീട്ടിന് പിന്നില്‍ സൂക്ഷിക്കുകയായിരുന്നു. കുഞ്ഞേലിയ്ക്ക് മൂന്ന്ആണ്‍മക്കളാണ്. മൂന്ന് പേര്‍ക്കും ചെറിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
cemetery, pathanapuram, thalavur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here