സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ മറവില്‍ ആക്രമത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ ആഘോഷങ്ങളുടെ ശോഭ കെടുത്താൻ നീക്കം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. യുവമോർച്ചയും യൂത്ത് കോൺഗ്രസ്സും നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ മറവിൽ അക്രമം നടക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി മുതൽ തന്നെ ഇരു സംഘടകളും പ്രവർത്തകരെ സെക്രട്ടേറിയറ്റിനു പരിസരത്തേക്ക് എത്തുന്നുണ്ട്, രാത്രി ഇരു വിഭാഗങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. റിപ്പോർട്ടിൽ അക്രമം നടത്തുക ഈ സംഘടകളുമായി നേരിട്ട് ബന്ധമുള്ളവർ ആണോ എന്ന് ഉറപ്പിക്കുന്നില്ലെങ്കിലും ഉപരോധം ഒരു മറയാക്കി അക്രമം നടത്തി വാർത്തകളും ജനശ്രദ്ധയും പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. പോലീസ് അതീവ ജാഗ്രത പാലിക്കുന്നതായി ജില്ലാ പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ ചിത്രങ്ങള്‍ ചുവടെ
Secretariat,march, Secretariat march,youth congress,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here