ബാംഗ്ലൂരില്‍ മൂന്ന് പാക്കിസ്ഥാനികള്‍ പിടിയില്‍; ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയ മലയാളിയും പിടിയില്‍

കൃത്യമായ രേഖകളില്ലാതെ ബംഗളൂരുവിൽ നിന്ന് മൂന്നു പാകിസ്താനികളും ഇവർക്ക് താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്ത മലയാളിയും അറസ്റ്റിൽ. കറാച്ചി സ്വദേശികളായ കാശിഫ് ശംസുദ്ദീൻ, ഭാര്യ കിരൺ ഗുലാം അലി ,സമീറ അബ്ദുറഹ്മാൻ, പാലക്കാട് സ്വദേശി മുഹമ്മദ് ഷിഹാബ് എന്നിവരാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
ഷീഹാബിന്റെ ഭാര്യയാണ് സെമീറ. ഖത്തറിൽ ജോലിചെയ്യുന്നതിനിടെ പരിചയപ്പെട്ട മുഹമ്മദ് ഷിഹാബും സമീറയും വിവാഹം കഴിക്കാൻ തീരുമാനിച്ചത് സമീറയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും സുഹൃത്തുക്കളും ദമ്പതികളുമായ കാശിഫ്, കിരൺ എന്നിവരെയും കൂട്ടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം. ഖത്തറിൽനിന്ന് മസ്കത്ത്, നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്.
ഒമ്പതുമാസമായി ഇവർ ബംഗളൂരുവിലെ കുമാരസ്വാമി ലേഒൗട്ടിൽ വാടകക്ക് കഴിയുകയായിരുന്നു. പൊലീസ് ബുധനാഴ്ച വൈകുന്നേരം വാടകവീട് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കാലാവധിയുള്ള പാസ്പോർേട്ടാ വിസയോ ഇല്ലാതെയാണ് പാകിസ്താൻ സ്വദേശികൾ ഇവിടെ കഴിഞ്ഞ് വന്നത്. പ്രതികൾക്കെതിരെ പാസ്പോർട്ട് നിയമപ്രകാരവും വിദേശനിയമ പ്രകാരവും കേസെടുത്തു.
3 Pakistanis arrested in Bangalore,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here