100 കോടി ഡോളറിന്റെ ആയുധങ്ങൾ അപ്രത്യക്ഷമായി

അമേരിക്കയുടെ 100 കോടി ഡോളറിന്റെ ആയുധങ്ങൾ അപ്രത്യക്ഷമായി. കുവൈത്തിലും ഇറാഖിലുമായി വിന്യസിച്ച ആയുധങ്ങളാണ് കാണാതായതായി കണക്കുകൾ കാണിക്കുന്നത്. ആംനസ്റ്റി ഇൻറർനാഷനൽ ആണ് ഈ വിവരം പുറത്തു വിട്ടത് . വിവരാവകാശ നിയമ പ്രകാരം കിട്ടിയ 2016ലെ യു.എസ് സർക്കാറിന്റെ ഒാഡിറ്റ് റിപ്പോർട്ടാണ് ആംനസ്റ്റി വെളിപ്പെടുത്തിയത്.
കുവൈത്തിലും ഇറാഖിലും വിന്യസിച്ച ആയുധങ്ങളുടെ കൃത്യമായ കണക്കില്ലെന്നാണ് യു.എസ് പ്രതിരോധവകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. യു എസ് നിർമിത ആയുധങ്ങൾ തീവ്രവാദ സംഘടകളുടെ പക്കൽ എത്തിച്ചേരുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ ആ ആരോപണങ്ങൾ ശരിവയ്ക്കുന്നു. മനുഷ്യാവകാശ സംഘടനകൾ ഈ വിവരങ്ങൾ നേരെത്തെ മുന്നറിയിപ്പായി നൽകിയിരുന്നു. ഇറാഖ് ട്രെയിൻ ആൻഡ് എക്വിപ് ഫണ്ട് എന്ന പദ്ധതിപ്രകാരം 1.6 ബില്യൻ ഡോളർ വിലയുള്ള ആയുധങ്ങൾ യു.എസ് ഇറാഖിന് കൈമാറിയിരുന്നു.
weapons worth 100 crore dollar missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here