‘ഞാന്‍ കോണ്‍ഗ്രസിലേക്കെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചിരിപ്പിക്കുന്നു’; അഭ്യൂഹം തള്ളി ഐഷ പോറ്റി

കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് വേദിയില്‍തന്നെ തള്ളി കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ അഡ്വ.ഐഷ പോറ്റി. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ചിരിപ്പിക്കുന്നതെന്ന് ഐഷ പോറ്റി പറഞ്ഞു. താന്‍ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ മോഹിക്കുന്ന ആളല്ല. പ്രസ്ഥാനം അവസരങ്ങള്‍ തന്നാലും ജനം വോട്ടു ചെയ്താലേ ആരും ജയിക്കുകയുള്ളൂവെന്നും ഐഷ പോറ്റി തുറന്നടിച്ചു. (Adv. Aisha Potty dismissed the rumors of her joining Congress)
കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ഐഷ പോറ്റി എത്തുന്നത് കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ചുവടുവെയ്പ്പ് ആണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഐഷ പോറ്റി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് തന്നോടുള്ള സ്‌നേഹത്തെക്കുറിച്ചും അവര്‍ വാചാലയായി. കോണ്‍ഗ്രസ് തനിക്ക് സ്‌നേഹം തരുന്നുവെന്നും അത് ഇപ്പോള്‍ മാത്രമല്ല വര്‍ഷങ്ങളായി തുടരുന്നുവെന്നും ഐഷ പോറ്റി പറഞ്ഞു.
Read Also: നിപ്പ: സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്
സത്യവുമായി ബന്ധമില്ലാത്ത പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നതെന്ന് ഐഷ പറയുന്നു. വിമര്‍ശനങ്ങള്‍ തന്നെ കൂടുതല്‍ ക്തയാക്കുന്നു. രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെുന്നു പറയാന്‍ ഒരു പേടിയുമില്ല.ചിരിച്ചാല്‍ ആത്മാര്‍ഥതയോടെയാകണം. വിമര്‍ശനങ്ങളെ ചിരിയോടെ നേരിടുന്നതില്‍ ഉമ്മന്‍ചാണ്ടി മാതൃകയെന്നും ഐഷാ പോറ്റി പറഞ്ഞു. പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അയിഷാപോറ്റിയെ സാമൂഹിക മാധ്യമങ്ങളില്‍ അക്രമിക്കുന്നത് ക്രൂരതയന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും ചടങ്ങില്‍ പറഞ്ഞു.
Story Highlights : Adv. Aisha Potty dismissed the rumors of her joining Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here