Advertisement

വളർത്തുമൃഗങ്ങൾക്കുള്ള സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പിനായി സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത്

2 hours ago
4 minutes Read
rabbies

വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനം ചെലവഴിച്ചത് നാല് കോടി 29 ലക്ഷം രൂപ. അസ്കാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകിയ 27 കോടി രൂപയിൽ നിന്നാണ് മൃഗസംരക്ഷണ വകുപ്പ് നാല് കോടി 29 ലക്ഷം രൂപ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പിനായി ചെലവഴിച്ചത്. ജൂലൈ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 6,80,313 ഡോസ് റാബിസ് വാക്സിൻ സ്റ്റോക്കുണ്ട്. ട്വൻ്റി ഫോർ എക്സ്ക്ലൂസീവ്.

സംസ്ഥാനത്ത് വളർത്തുമൃഗങ്ങളിൽ നിന്ന് പേവിഷബാധ ഏൽക്കുന്നത് വർദ്ധിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഈ കണക്കുകൾ പുറത്തു വരുന്നത്. പേവിഷ പ്രതിരോധ വാക്സിനേഷൻ,പക്ഷിപ്പനി പ്രതിരോധ വാക്സിനേഷൻ തുടങ്ങിയ രോഗപ്രതിരോധ നടപടികളാണ് ASCAD സ്കീമിൽ പ്രധാനപ്പെട്ടവ. കഴിഞ്ഞ 9 വർഷം കൊണ്ട് Assistance to States for control of animal diseases സ്കീമിനായി കേന്ദ്ര സർക്കാർ വിഹിതമായി മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചത് 15 കോടി 80 ലക്ഷത്തി 89407 രൂപ. സംസ്ഥാന സർക്കാർ നൽകിയത് 11 കോടി 37 ലക്ഷത്തി 62 579 രൂപ. ആകെ 27 കോടിയിൽ വളർത്തുമൃഗങ്ങൾക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പിനായി മൃഗസംരക്ഷണ വകുപ്പ് ചെലവഴിച്ചത് 4,29,12,118 രൂപയാണ്. ഇക്കാലയളവിൽ Biomed, Brilliant bio Pharma ,Indian immuno logicals എന്നീ കമ്പനികളിൽ നിന്നായി
42 , 24 ,533 ഡോസ് ആൻറി റാബിസ് വാക്സിൻ വാങ്ങിയിട്ടുണ്ട്.

ഇക്കൊല്ലം ജൂലൈ വരെയുള്ള കണക്ക് പ്രകാരം 6,80,313 ഡോസ് വാക്സിൻ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. തിരുവനന്തപുരത്ത് 1,27,400 ഡോസും,കോട്ടയത്ത് 1,06000 ഡോസ് വാക്സിനും നീക്കിയിരിപ്പുണ്ട്. 2016 നിന്ന് 2025 ലേക്ക് എത്തുമ്പോൾ ഒരു ഡോസ് റാബിസ് വാക്സിന് ഏഴു രൂപയുടെ വർധനവും ഉണ്ടായിട്ടുണ്ട്.

Story Highlights : The amount spent by the government on free rabies vaccination for pets has been revealed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top