റാബീസ് വാക്സിനെടുത്ത 61കാരിയുടെ സംസാരശേഷി നഷ്ടപ്പെട്ടു; ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. ആലപ്പുഴ തകഴി സ്വദേശീ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തത്തിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ 21 നാണ് മുയൽ കടിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭർത്താവ് സോമനുമൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിനടുത്തത്. ടെസ്റ്റ് ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായിട്ടും സ്വഭാവികം ആണെന്ന് പറഞ്ഞ് ശേഷം വാക്സിൻ എടുക്കുകയായിരുന്നു എന്ന് കുടുംബം പറയുന്നു. എന്നാല് വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണ രോഗി 7 ദിവസം വെൻ്റിലേറ്ററിലും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. ശാന്തമ്മയുടെ ദുരന്ത വാർത്ത വാർത്തയായതോടെ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി രംഗത്തെത്തി.
Read Also: ‘വിവാദങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കില്ല’; കണ്ണൂരിൽ പുതിയ എഡിഎം പത്മചന്ദ്രക്കുറുപ്പ്, ചുമതലയേറ്റു
വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാം എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി പറയുന്നു. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് വ്യക്തമാക്കി. ശാന്തമ്മയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും തുടർച്ചകൾ ചർച്ചകൾക്കുമായി ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് ചേരും.
Story Highlights : 61-year-old woman loses speech after rabies vaccine; Medical malpractice in Alappuzha Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here