രജനീകാന്തിന്റെ പുതിയ പാർട്ടി ജൂലെയിൽ

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറ്റു നോക്കുകയാണ് ഇന്ത്യ മുഴുവൻ. താരം ജൂലൈ അവസാനത്തോടെ തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലത്ത സെൂചന. രജനികാന്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്വാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജനികാന്ത് രാഷ്ട്രീയത്തിൽ വരണമെന്നത് തമിഴ് ജനതയുടെ ആഗ്രഹമാണെന്നും ആരാധകരുമായി ഇക്കാര്യത്തിൽ ഏകദേശ തീരുമാനമായെന്നും റാവു പറഞ്ഞു.
പാർട്ടിയുടെ പേര്, ചിഹ്നം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ചർച്ചകൾ തുടരുകയാണെന്നും റാവു. കഴിഞ്ഞ ദിവസം ചെന്നെയിൽവച്ച് ആരാധാകരെ കണ്ട രജനി, താൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ ബിജെപിയിലക്കേ് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപിയിൽ ചേരുമോ സംശയങ്ങൾക്ക് വിരാമമിടുന്നതാണ് പുതിയ സൂചനകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here