ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ നിശ്ചലമായി

കമ്പ്യൂട്ടർ പണിമുടക്കിയതോടെ ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളും നിശ്ചലമായി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ബ്രിട്ടീഷ് എയർവേസിന്റെ വിമാനങ്ങളൊന്നും സർവീസ് നടത്തിയില്ല. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ഹബ്ബുകളിൽ ഒന്നായ ലണ്ടൻ ഹീത്രൂവിൽ നിന്നും ലണ്ടനിലെ മറ്റൊരു പ്രധാന വിമാനത്താവളമായ ഗാട്ട്വിക്കിൽ നിന്നുമാണ് സർവ്വീസുകൾ പൂർണമായും മുടങ്ങിയത്. അതെ സമയം അന്താരാഷ്ട്ര വിമാനങ്ങൾ ഇറക്കാൻ പ്രത്യേക മാനുവൽ സിഗ്‌നൽ സംവിധാനങ്ങൾ ഒരുക്കി നാണക്കേടിൽ നിന്നും ഒരു പരിധി വരെ പിടിച്ചു നിന്നു. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിരയും പ്രതിഷേധവും രൂക്ഷം. ആയിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലും വിമാനത്താവളത്തിലും കുടുങ്ങിയത്.
british airways airplanes stopped
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here