കൊച്ചി മെട്രോ ട്രെയിനിന്റെ ഉള്‍വശം ഇങ്ങനെ

കേരളത്തിന്‍റെ അഭിമാനമുയര്‍ത്തി കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. സിബിടിസി ഉള്‍പ്പെടെ വ്യത്യസ്തവും നൂതനവുമായ ഒട്ടനവധി സാങ്കേതിക വിദ്യകളും യാത്രാസൗകര്യവും കെഎംആര്‍എല്‍ മെട്രോ ട്രെയിനുകളില്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സീറ്റുകളുടെ ക്രമീകരണം, സുരക്ഷാ ക്രമീകരണം, വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്ക്രീനുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, അനൌണ്‍സ്മെന്‍റ് തുടങ്ങിയവയെല്ലാം കൊച്ചി മെട്രോ ട്രെയിനുകളെ മറ്റു മെട്രോകളേക്കാള്‍ മികച്ചതും ആകര്‍ഷകവുമാക്കുന്നു. ഭിന്നലിംഗക്കാരായവര്‍ക്ക് തൊഴിന്‍ നല്‍കിയതോടെ ദേശീയ-വിദേശ മാധ്യമങ്ങളില്‍ പോലും കൊച്ചി മെട്രോ വാര്‍ത്തയായിരുന്നു.
കൊച്ചി മെട്രോയുടെ ഓരോ ട്രെയിനിലും 136 സീറ്റുകളുണ്ട്.വയസ്സായവര്‍ക്കും ശാരീരികമായി വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടി കൊച്ചി മെട്രോയില്‍ മുന്‍ഗണനാ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ സീറ്റുകളുടെ നിറം സാധാരണ സീറ്റുകളുടേതില്‍ നിന്നും വ്യത്യസ്തമാണ് . വീല്‍ ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ ഓപ്പറേറ്ററുടെ തൊട്ടു പുറകിലുള്ള വാതിലിലൂടെ വീല്‍ ചെയറുള്‍പ്പെടെ കയറാന്‍ സാധിക്കും. വീല്‍ ചെയര്‍ ബന്ധിച്ചു വെക്കാനുള്ള സൗകര്യവുമുണ്ട്. ആവശ്യമെങ്കില്‍ ട്രെയിന്‍ ഓപ്പറേറ്ററുടെ സഹായം ഇതിനായി ലഭ്യമാണ്.
ശാരീരികമായി വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി എല്ലാ മെട്രോ ട്രെയിനുകളിലും നാല് കുഷ്യന്‍ സീറ്റുകളുമുണ്ട്.
മെട്രോ ട്രെയിനിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here