സുഖോയ് വിമാന അപകടം ; അച്യുത് ദേവിന്റെ മൃതദേഹം നാളെ പൊതു ദർശനത്തിന് വയ്ക്കും

അസാമിൽ വെച്ച് കാണാതായ എയർ ഫോഴ്‌സ് പൈലറ്റ് അച്ചുത് ദേവിന്റെ മൃതദേഹം നാളെ തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കുമെന്ന് അനൗദ്യോഗിക വിരങ്ങൾ. ഔദ്യോഗിക വേഷത്തിലെത്തിയ എയർ ഫോഴ്‌സിലെ രണ്ട് ഉദ്യോഗസ്ഥർ അയൽ വീട്ടുകാരെ അറിയച്ചതാണ് ഇക്കാര്യം.
എന്നാൽ ജില്ലാ ഭരണകൂടത്തിനോ, സിറ്റി പോലീസിനോ, ഇതിനെ കുറിച്ച് വിവരമില്ല. ഇന്റലിജന്റ് വിഭാഗങ്ങളോ, വ്യോമസേന ഉദ്യോഗസ്ഥരോ മരണം സംഭവിച്ചതായി ഔദ്യോഗിക സ്ഥിതീകരണം നൽകിയിട്ടില്ല. തിരുവനന്തപുരത്തെ പൊതുദർശനത്തിന് ശേഷം കോഴിക്കോട്ടെ തറവാട്ട് വീട്ടിലാവും ശവസംസ്‌കാര ചടങ്ങുകൾ നടക്കുക എന്ന അനൗദ്യോഗിക വിവരം കൂടി പുറത്ത് വരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here